നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ബംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ബിനീഷിനെ നാല് ദിവസമായി എന്‍സിബി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. എന്‍.സി.ബി ഇന്ന് ബിനീഷിനെ കേസില്‍ പ്രതി ചേര്‍ക്കുമോയെന്ന കാര്യം കോടതിയെ അറിയിക്കും. ചൊവാഴ്ച ബിനീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക