പ്രശ്നങ്ങളിൽ പെട്ട് വീണ്ടും ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു. ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലാണ് ഭിന്നത ശക്തമായിരിക്കുന്നത്. സാമ്പത്തിക ഇടപാടിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭിന്നത.
ലഹരി സംഘത്തെത്തേടി പൊലീസ് കല്യാണ വീട്ടിൽ; വരനേയും പൊക്കി
ഓഫീസിനായി സ്ഥലം വാങ്ങിയതിലും ഇൻഷുറൻസ് തുക അടച്ചതിലും ക്രമക്കേടുണ്ടെന്നായിരുന്നുവെന്നാണ് നാല് അംഗങ്ങളുടെയും പരാതി. അഴിമതി ആരോപണത്തെ തുടർന്ന് മാറ്റിനിർത്തിയ ഭരണസമിതി വീണ്ടും ചുമതലയേറ്റിരുന്നു. ഇതിൽ പ്രതിഷേധമറിയിച്ചാണ് രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക