ജനുവരി മുതൽ രാജ്യത്തെ ട്രെയിൻ ഗതാഗതം പതിവ് രീതിയിലേക്ക് തിരിച്ചെത്തും. പകുതി സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമ അനുമതിക്ക് വിധേയമായായിരിക്കും സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ മാസം ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ റെയിൽവേ മാറ്റം കൊണ്ടുവന്നിരുന്നു. മാറ്റം വരുത്തിയ പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം.
ഡിസംബറിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാം.
യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി
പ്രതികരിക്കാൻ ഇവിടെ എഴുതുക