കണ്ണൂർ :കര്‍ഷകര്‍ക്ക് വില സ്ഥിരതയും മികച്ച വരുമാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച തറവിലയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ജില്ലയിലെ കര്‍ഷകര്‍ നവംബര്‍ 30 നകം എഐഎംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു. ആനുകൂല്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ വിളവെടുപ്പ് വിസ്തീര്‍ണം, നടീല്‍ തീയതി, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം തുടങ്ങിയ വിശദാംശങ്ങള്‍ രജിസ്ട്രേഷന് സമയത്ത് നല്‍കണം. കാര്‍ഷിക ഇന്‍ഷൂറന്‍സ് എടുത്ത കര്‍ഷകരെ മാത്രമാണ് പരിഗണിക്കുക. നവംബര്‍ 30 വരെ നിബന്ധനകള്‍ക്ക് ഇളവ് അനുവദിക്കും. കര്ഷകന് ഒരു സീസണില്‍ 15 ഏക്കറിലെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. നേന്ത്രന്, വള്ളിപയര്‍, പാവല്‍, കുമ്പളം, വെള്ളരി, വെണ്ട, തക്കാളി, പടവലം, കപ്പ, കൈതച്ചക്ക, ക്യാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ വിളകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അടിസ്ഥാന വില പ്രഖ്യാപിച്ചത്.
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക