കണ്ണൂർ :നവംബര്‍ 25 സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ തരം അതിക്രമങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 10 വരെ ജില്ലാ തല പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഐസിഡിഎസ്, കുടുംബശ്രീ, സാമൂഹ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സംഘടിത, അസംഘടിത മേഖലയിലെ ട്രേഡ് യൂണിയനുകള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, കോളേജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
ജില്ലയിലെ 2504 അങ്കണവാടി പരിധിയിലെ അഞ്ച് വീതം കൗമാരക്കാര്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വെര്‍ച്വല്‍ കൂട്ടയോട്ടം നടന്നു. നവംബര്‍ 26 വ്യാഴാഴ്ച എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാമത്സരം, 28ന് ഓണ്‍ലൈന്‍ പ്രബന്ധ രചനാമത്സരം, 30ന് ഓണ്‍ലൈന്‍ കൊളാഷ് മത്സരം എന്നിവയും നടക്കും. ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ വിവിധ വിഷയങ്ങളില്‍ വെബിനാറും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക