നിലമ്പൂർ: മലപ്പുറം നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികൾ മുഴുവൻ പുഴുവരിച്ച് നശിച്ച സംഭവത്തിൽ ന്യായീകരണങ്ങളുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം.
കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല
സാധനങ്ങൾ ഇറക്കുന്ന സമയത്ത് മഴ ഉണ്ടായിരുന്നുവെന്നും സാധനങ്ങൾ പലതും മഴ കൊണ്ട് നനഞ്ഞതിനാലാണ് ഭക്ഷ്യവസ്തുക്കൾ പലതും നശിച്ചതെന്നാണ് കോൺഗ്രസിന്റെ നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ന്യായീകരണം.
എന്നാൽ വാഷിംഗ് പൗഡറടക്കമുള്ള ശുചീകരണവസ്തുക്കളും, പാക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കളും ഇതിലുണ്ടായിരുന്നു. അതൊന്നും വിതരണം ചെയ്യാഞ്ഞതെന്തെന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയുമില്ല.
ഭക്ഷ്യവസ്തുക്കൾ മഴ നനഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആവശ്യക്കാർക്ക് കൊടുക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും മറുപടിയില്ല. സംഭവിച്ചതെന്തെന്ന് പരിശോധിച്ച് വരികയാണെന്നാണ് ഡിസിസിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക