ബാലതാരമായെത്തി ഇപ്പോൾ നായികാ വേഷത്തിലും തിളങ്ങുന്ന താരമാണ് എസ്തർ അനിൽ. ഇപ്പോൾ ദൃശ്യം സിനിമയുടെ രണ്ടാംഭാഗത്തിലാണ് എസ്തർ അനിൽ അഭിനയിക്കുന്നത്. ഓള് എന്ന സിനിമയിൽ നായികയായും താരം തിളങ്ങിയിരുന്നു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ തന്റെ ആദ്യ വോട്ടിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഒരുങ്ങുന്നു.. അന്ധാധുന്നിന്റെ മലയാളം പതിപ്പ്, നായകനാവാൻ പൃഥ്വിരാജ്.. ?
‘മുൻപൊക്കെ എനിക്ക് രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സൂക്ഷ്മമായി ഞാന്‍ നിരീക്ഷിക്കാറുണ്ട്. ഇക്കുറി എന്റെ ആദ്യവോട്ടാണ്. എങ്കിലും ആര്‍ക്ക് ചെയ്യണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വീട്ടില്‍ ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കാറുണ്ട്. അമ്മയുടെ അച്ഛന് ഒരിക്കല്‍ ഇലക്ഷന് നിന്ന് ജയിച്ചിട്ടുള്ളയാളാണ്. എസ്തർ പറയുന്നു. കോവിഡ് സമയത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണെന്നും ആ കാര്യങ്ങളെ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ് താനെന്നും എസ്തർ വ്യക്തമാക്കി.
പ്രേക്ഷക സ്വീകാര്യത നേടി ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ടീസർ
പ്രതികരിക്കാൻ ഇവിടെ എഴുതുക