ഡൽഹി: ആർ.പി.ജി. ബിസിനസ് ഗ്രൂപ്പ് കോംപ്ലോമറേറ്റിന്റെ നിലവിലെ ചെയർമാനായ ഹർഷ് ഗോയങ്ക സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ഒരു ടിക് ടോക് വീഡിയോ വൈറലാകുന്നു. “മനോഹരമായ ചിത്രശലഭം ” എന്ന കുറിപ്പോടുകൂടി അദ്ദേഹം ടിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് റീട്വീറ്റ് ചെയ്തത്. വീഡിയോ ആറ് ലക്ഷത്തിൽ അധികം പേർ കാണുകയും അയ്യായിരത്തിനടുത്ത് ലൈക്ക് ലഭിക്കുകയും ചെയ്തു.
വീഡിയോക്ക് തലക്കെട്ടായി മനോഹരമായ ചിത്രശലഭം എന്ന തലക്കെട്ട് നൽകിയെങ്കിലും വീഡിയോയിൽ ഉള്ളത് ചിത്രശലഭമല്ല മറിച്ച് വളരെ ഓമനത്തമുള്ള ഒരു കുഞ്ഞാണ്. വീഡിയോയിൽ, കുഞ്ഞ് കണ്ണുതുറന്ന് തലയിണയിൽ കമഴ്ന്ന് കിടക്കുന്നു. കുഞ്ഞിനിന്റെ ചുമലിൽ കൈകൊണ്ട് തട്ടി പിതാവ് സംസാരിക്കുന്നുണ്ടെങ്കിലും കുഞ്ഞ് അതിനോട് പ്രതികരിക്കുന്നില്ല.
അടുത്തതായി സംഭവിച്ചത് തീർച്ചയായും മനോഹരമായ നിമിഷമായിരുന്നു. മൃദുവായ തലയണയുടെ മധ്യഭാഗത്ത് കിടക്കുന്ന കുഞ്ഞിനെ തലയിണയോടുകൂടി ഉയർത്തി പിതാവ്, ചിത്രശലഭം പറക്കുന്നത് പോലെ പറത്തുകയായിരുന്നു.
“ആകാശത്ത് ചിത്രശലഭം,” എന്ന് അദ്ദേഹം പാടുകയും ചെയ്യുന്നു. ഈ അവസരങ്ങളിലെല്ലാം കുഞ്ഞ് നിറപുഞ്ചിരിയോടുകൂടി ആ നിമിഷം ആസ്വദിക്കുകയാണ്.
വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. “ഇന്നത്തെ ഏറ്റവും മനോഹരമായ വീഡിയോ എന്നാണ് കൂടുതൽ പേരും ഇതിനോട് പ്രതികരിച്ചത്.
The cutest butterfly…https://t.co/j9vkDvmxBx
— Harsh Goenka (@hvgoenka) November 24, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക