ഫാഷന്‍ മാസിക വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി എത്തിയത് മലയാളത്തിന്റെ പ്രിയ നടന് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ വിജയിയായ പ്രഖ്യാപനം നടത്തിയതും. പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ പോലും ഞാന്‍ അര്‍ഹനല്ലെന്നും എങ്കിലും എല്ലാ ആദരവോടും കൂടി ഞാന്‍ അനൗണ്‍സ് ചെയ്യുകയാണെന്നും എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ വിജയിയായി കെ കെ ശൈലജ ടീച്ചറിനെ പ്രഖ്യാപിച്ചത്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു
മറ്റ് അവതാരകര്‍, ദുല്‍ഖറിന് പുറമെ ബോളിവുഡ് നടി ഭൂമി പട്നെക്കറും തമിഴ് നടി സാമന്ത അക്നേനിയുമായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ ഇടം പിടിച്ചിരുന്നു. കവര്‍ ഫോട്ടോ നല്‍കിയിരുന്നത് വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ്. വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് ഭുമി പെഡ്നേകര് ആയിരുന്നു. വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് നഴ്സ് ആയ രേഷ്മ മോഹന്‍ദാസ്, ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കോവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക