ലോകത്തിലെ ആദ്യത്തെ കോണ്ടാക്റ്റ്ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്സ്റ്റൈല്‍ പേയ്മെന്റ് ഇക്കോസിസ്റ്റമായ എംപേ വികസിപ്പിച്ച് യുഎഇ. ദി എമിറേറ്റ്സ് പേയ്മെന്റ് സര്‍വീസസ് എല്‍എല്‍സി ഇക്കാര്യം പ്രഖ്യാപിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ യുഎഇ നിവാസികള്‍ക്ക് ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യുഎഇ സ്മാര്‍ട്ട് ഗവണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപേ വികസിപ്പിച്ചത്.
വിജിലൻസിലും ബിജെപിയുടെ ആളുകളാണെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ആ കസേര എന്നെ ഏൽപ്പിക്കൂ: കെ സുരേന്ദ്രൻ
പേയ്മെന്റ് നടത്താന്‍ പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ ബാങ്കില്‍ പോകാതെ, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും കൂടാതെ തന്നെ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സംവിധാനത്തിലൂടെ എംപേ വഴി പണം ലഭിക്കും. രണ്ട് മിനിറ്റിനുള്ളില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. മാസ്റ്റര്‍കാര്‍ഡ് പവേര്‍ഡ് ഡിജിറ്റല്‍ കാര്‍ഡും ആപ്പില്‍ തന്നെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക