Home BEAUTY & FASHION കേശസംരക്ഷണത്തിന് ഈ ഇലകള്‍ ഉത്തമം

കേശസംരക്ഷണത്തിന് ഈ ഇലകള്‍ ഉത്തമം

അകാല നര, മുടി കൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം, തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മെ ബുദ്ധിമുട്ടിലാക്കുന്നത് . ഇവ ഇല്ലാതാക്കാനായി ഫലപ്രദമായ നിരവധി ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളുണ്ട്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഇലകള്‍ ഏതൊക്കെ എന്ന് നോക്കാം.

ചെമ്പരത്തിയില

മുടിയുടെ സംരക്ഷണത്തിന് ഏറെ ഉത്തമമായ മാര്‍ഗ്ഗമാണ് ചെമ്പരത്തിയില. ഒരുപിടി ചെമ്പരത്തിയില തേങ്ങാപാലില്‍ ചേര്‍ത്ത് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മുടി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരാന്‍ ഇത് സഹായിക്കും. കൂടാതെ ചെമ്പരത്തി താളിയും മുടിക്ക് നല്ലതാണ്.

മൈലാഞ്ചിയില

മൈലാഞ്ചിയില അരച്ച് തലയില്‍ തേക്കുന്നത് അകാല നര ഇല്ലാതാക്കാനും മുടിക്ക് കറുപ്പ് നിറം നല്‍കാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനായി മൈലാഞ്ചിയില ഉണക്കി പൊടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.

കറിവേപ്പില

മുടി വളര്‍ച്ചക്കും അകാല നരക്കും പരിഹാരം കാണാന്‍ കറിവേപ്പില ഏറെ ഉത്തമമാണ്. കറിവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുന്നത് മുടിക്ക് തിളക്കം നല്‍കുന്നു.

വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

നീല അമരി

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് നീല അമരി. നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കേശ സംരക്ഷണത്തിനുളള ആയുര്‍വ്വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒന്നാണിത്.

പേരയില

മുടിക്ക് തിളക്കം നല്‍കാനും,, അകാല നരക്ക് പരിഹാരം നല്‍കാനും പേരയില നല്ലതാണ്. പേരയില ഇട്ടു തിളപ്പിച്ച വെളളം ദിവസവും തലയില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്.

ആര്യവേപ്പില

വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം ഇതുകൊണ്ടു തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും. കൂടാതെ അരച്ച് തലയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്

Also Read :  ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കി; ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡ്‌ സ്വന്തമാക്കി രോഹിത്