രാജ്യമെമ്പാടും കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. നിരവധിപേരാണ് കർഷകർക്ക് പിന്തുണയുമായി എത്തുന്നത്. കർഷക സമരത്തിന് പിന്തുണയറിയിച്ച എത്തിയിരിക്കുകയാണ് ബോക്സിംഗ് താരം വിജേന്ദർ സിംഗ്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിയ്ക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം മടക്കി നൽകുമെന്നു താരം പറഞ്ഞു.
സിംഗുവിലെ പ്രക്ഷോഭ വേദിയിൽ വച്ചാണ് വിജേന്ദർ സിംഗിന്റെ പ്രഖ്യാപനം. സമരത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും വിജേന്ദർ സിംഗ് വ്യക്തമാക്കി. നിരവധി കായിക താരങ്ങളാണ് സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്.
നാളെ മുതൽ അഞ്ച് ദിവസം മുഖ്യമന്ത്രി കണ്ണൂരിൽ ;ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക