നടി അഹാന കൃഷ്ണയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫില്‍റ്റര്‍ ഇഷ്ടമായെന്ന് പറഞ്ഞാണ് അഹാനയുടെ സ്റ്റോറി. താന്‍ ഒറ്റക്ക് ലുലു മാളില്‍ പോയതിനെ കുറിച്ച് പറയുകയും ഗാനങ്ങള്‍ പാടുന്നതുമാണ് സ്റ്റോറികളായി പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ഈ സ്റ്റോറികള്‍ കണ്ട് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നത് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നു എന്നാണ് അഹാന മറ്റൊരു സ്റ്റോറിയില്‍ പറയുന്നത്. അവര്‍ക്കുള്ള മറുപടിയും താരം നല്‍കുന്നുണ്ട്. താന്‍ മദ്യപിച്ചിട്ടില്ലെന്നും ആല്‍ക്കഹോളിക് അല്ലെന്നുമാണ് അഹാന പറയുന്നത്.
താന്‍ വെള്ളമാണ് കുടിക്കാറുള്ളത്. ഒരുപാട് കുടിക്കാറുണ്ടെന്നും അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും നിങ്ങളും കുടിക്കണമെന്നും അഹാന നിര്‍ദേശിക്കുന്നുണ്ട്. ഈ വീഡിയോകളാണ് വൈറലായിരിക്കുന്നത്.
അതേസമയം, നാന്‍സി റാണി ആണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്കെത്തിയത്. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും താരം പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക