നമ്മുടെ വീടുകളിലും പറമ്പിലും സുലഭമായി കാണുന്ന ഒന്നാണ് ഇരുമ്പന്‍ പുളി. പുളിങ്ങക്ക, ഇരുമ്പന്‍ പുളി, നീര് പുളി എന്നിങ്ങിനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇത് ഭക്ഷ്യ യോഗ്യമാണ് എന്നും നമുക്കറിയാം. മീന്‍ കറികളിലും പരിപ്പുകറികളിലുമെല്ലാം ഇരുമ്പന്‍ പുളി ഇടാറുണ്ട്. കൂടാതെ ഇതുകൊണ്ട് അച്ചാറും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇരുമ്പന്‍ പുളി കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ട്.
എത്ര വൃത്തിയാക്കിയാലും ടോയിലറ്റ് ടൈലുകള്‍, അടുക്കളയിലെ സിങ്ക്, വാഷ് ബെയ്സന്, എന്നിവയിലൊക്കെയുള്ള കറകള്‍ മാറ്റാന്‍ ബദ്ധിമുട്ടാണ്. ഇതിനായി വിപണിയില്‍ വില്‍ക്കുന്ന പലതരം ക്ലീനറുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പലപ്പോഴും പണവും സമയവും നഷ്ടപ്പെടുന്നതല്ലാതെ ഒരു ഗുണവും ലഭിക്കാറില്ല. കൈകള്‍ ഉപയോഗിച്ച് ഉരച്ച് നമ്മുടെ ആരോഗ്യം കളയുകയാണ് പലപ്പോഴും നാം ചെയ്യുന്നത്. എന്നാല്‍ ഇത്തരം കറകളെ വളരെം എളുപ്പം ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു ലായനി നമ്മുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം.
മുടി കറുപ്പിക്കാനുളള ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം
അതും നമ്മുക്കു സുലഭമായി ലഭിക്കുന്ന ഇരുമ്പന്‍ പുളി ഉയോഗിച്ചു തന്നെ. ഇതു തയ്യാറാക്കാനായി ഇരുമ്പന്‍ പുളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ശേഷം ചതച്ച ഇരുമ്പന്‍ പുളി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
പിന്നീട് അതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചര്‍ത്ത് കൊടുക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്രയും ചെയ്താല്‍ മതി കറകള്‍ കളയാന്‍ ഉള്ള ലായനി തയാറായി കഴിഞ്ഞു.
തുടര്‍ന്ന കറകള്‍ ഉള്ള ഭാഗത്ത് ഈ ലായനി ഒരു സ്ക്രബ്ബറിലോ തുണിയിലോ മുക്കി നന്നായി തേക്കുക. കറകള്‍ വളരെ പെട്ടെന്നു തന്നെ ഇല്ലാതാവും. ഇനി ക്ലീനറുകളും മറ്റും വാങ്ങി പണം കളയേണ്ട വീട്ടില്‍ തയ്യാറാക്കാവുന്ന ഈ പ്രകൃതി ദത്ത ക്ലീനര്‍ ഉപയോഗിച്ചു കറകള്‍ എളുപ്പം മാറ്റിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക