തലമുടി ചെറുതായൊന്നു നരച്ചാല്‍ പിന്നെ പ്രായം കൂടി എന്ന ടെന്‍ഷനാണ് മിക്ക ആളുകള്‍ക്കും. എന്നാല്‍ പ്രായ കൂടുതല്‍ കൊണ്ട് മാത്രമല്ല ശരീരത്തിലെ ചില മൂലകങ്ങളുടെ കുറവ് മൂലവും നര ഉണ്ടാകാറുണ്ട്.
എന്നാല്‍ ഇന്ന് മിക്ക ആളുകള്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരച്ചു പോകുന്നു. മുടി കറുപ്പിക്കാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ പോയി പണം ചെലവിടുന്നവരും വിപണിയില്‍ നിന്നും ലഭിക്കുന്ന വിവിധ തരത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരും ഉണ്ട്.
എന്നാല്‍ ഇതില്‍ പലതും വിപരീത ഫലം ചെയ്യുന്നവയാണ്. അധികവും ആര്‍ക്കും പറ്റണമെന്നില്ല. പല ഹെയര്‍ ഡൈകളും അലര്‍ജി കാരണമാകുകയും ചൊറിച്ചില്‍ തലയില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.
പാദങ്ങൾ വിണ്ടു കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ
എന്നാല്‍ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ പ്രകൃതിദത്തമായ ഹെയര്‍ ഡൈ ഉപയോഗിച്ച് നമ്മുക്ക് നര ഇല്ലാതാക്കാവുന്നതാണ്. അതിനായി നമ്മുടെ വീട്ടില്‍ ലഭ്യമാകുന്ന കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പം വീട്ടില്‍ തന്നെ ഹെയര്‍ ഡൈ ഉണ്ടാക്കി എടുക്കാവുന്നതാണ.് ആദ്യം ഉണക്ക നെല്ലിക്ക കുറച്ചു സമയം വെളളത്തിലിട്ട് കുതിര്‍ത്തു വെയ്ക്കുക. അതിനു ശേഷം മുക്കാല്‍ ഗ്ലാസ് വെള്ളത്തില്‍ ചായപ്പൊടി ഇട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളപ്പിച്ച് കുറുക്കി കാല് ഗ്ലാസ് വെളളമാക്കിയെടുക്കുക. ഇത് നന്നായി അരിച്ചെടുക്കുക.
മൈലാഞ്ചി ഇല നന്നായി കഴുകി വൃത്തിയാക്കി എടുക്കുത്ത് ശേഷം അരിച്ചെടുത്ത ചായപ്പൊടി വെളളം കൂടി ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം ഉണക്ക നെല്ലിക്കയും ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അതിലേക്ക് ഒരു കോഴിമുട്ടയുടെ വെള്ളയും ചെറുനാരങ്ങാനീരും കൂട്ടിച്ചേര്‍ക്കുക. എന്നിട്ട നന്നായി പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഇത് ആഴ്ചയില്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മാസത്തിനകം തന്നെ നരയില്‍ നിന്നും രക്ഷ നേടാം. ഇതില്‍ ചേര്‍ത്തിട്ടുള്ള അഞ്ച് ചേരുവകളും മുടുയ്ക്കു ഗുണം ഉണ്ടാക്കുന്നതാണ്. കൂടാതെ മുടികൊഴിച്ചില്‍ താരന് എന്നിവയും ഇല്ലാതാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക