കൊറോണയില്‍ നിന്ന് അകന്നുനില്ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്ക്കണം എന്ന് പറയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് മുന്നണി അത്രത്തോളം തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. എം. ശിവശങ്കറിനെ എന്തുകൊണ്ട് ഇതുവരെ പിരിച്ചുവിട്ടില്ലെന്നും ശിവശങ്കറും സ്വപ്നയും സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കൂടാതെ സര്‍ക്കാര്‍ അവരെ രക്ഷിക്കാനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ മാറ്റത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അഴിമതി ഭരണത്തിനെതിരെ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക