എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന് മുകേഷ് എംഎല്‍എ. കേരള ജനത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും മുകേഷ് പറഞ്ഞു. മുഖ്യമന്ത്രി അതിനാല്‍ തന്നെയാണ് പറഞ്ഞത് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല
പുകമറ സൃഷ്ടിച്ച വിവാദങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതല്ലെന്നും ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നും പട്ടിണിയില്ല, പെന്ഷന് ലഭിക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളാണ് ആളുകള്‍ നോക്കുന്നതെന്നും കൊല്ലത്ത് എല്‍ഡിഎഫ് വിജയ ചരിത്രം തുടരുമെന്നും മുകേഷ് വ്യക്തമാക്കി. എത്ര പുകമറ സൃഷ്ടിച്ചാലും ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി വോട്ട് ചെയ്യും. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎല്‍എ
പ്രതികരിക്കാൻ ഇവിടെ എഴുതുക