എ.കെ. ആന്റണി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. എ.കെ. ആന്റണിക്ക് വോട്ടുള്ളത് തിരുവനന്തപുരത്തെ ജഗതി സ്കൂളിലാണ്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരു മാസ വിശ്രമമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത്തവണ അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വി.എസ്. അച്യുതാനന്ദനും വോട്ട് ചെയ്യാനാവില്ല. വി.എസിന് വോട്ടുള്ളത് പുന്നപ്രയിലാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം
അനാരോഗ്യം മൂലം തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് യാത്ര ചെയ്യാനാകില്ല. വി.എസ് അനാരോഗ്യം ചൂണ്ടിക്കാട്ടി തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. തപാല്‍ വോട്ടിന് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് രോഗികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് അനുമതിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക