തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാന്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എം ഷാജിക്ക് എതിരെയുള്ള ആരോപണം ഞെട്ടിക്കുന്നതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്നും വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്നും ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും എംഎം ഹസ്സന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക