മലയാള സിനിമയുടെ ബൈബിള്‍ ആയ ഒരു ചിത്രമുണ്ടെന്നും മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആയിരുന്നുവെന്നും വെളിപ്പെടുത്തി നടൻ മോഹൻലാൽ. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വലിയൊരു അവസരം തന്ന സംവിധായകനാണ് ഫാസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തിരിക്കണം.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അദ്ദേഹം എന്റെ സിനിമകളിലും അഭിനയിച്ചു, ലൂസിഫറിലും കുഞ്ഞാലിമരക്കാറിലും’,
പ്രതികരിക്കാൻ ഇവിടെ എഴുതുക