അച്ഛൻ ജയറാമിന് പിറന്നാൾ ആശംസയുമായി ചക്കി എന്ന മകൾ മാളവിക. ഏതാനും മാസങ്ങൾക്കു മുൻപ് ഹിറ്റായ ജൂവലറി പരസ്യത്തിൽ അച്ഛന്റെ തോളോട് ചേർന്നിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മാളവിക അച്ഛന് പിറന്നാൾ ആശംസ നൽകിയത്
‘എന്റെ അച്ഛന്റെ പിറന്നാളാണ്’ എന്നാണു മാളവികയുടെ ആശംസ. അടുത്തിടെയാണ് ജയറാം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അതിൽ നിന്നും മകളുടെ ആശംസയ്ക്കു മറുപടി നൽകിയിട്ടുമുണ്ട്
ജയറാം-പാർവതി ദമ്പതികളുടെ മൂത്ത മകൻ കാളിദാസും ഇളയമകൾ മാളവികയുമാണ്. ചക്കിയുടെ പിറന്നാൾ ആശംസയ്ക്ക് ചുവന്ന ഹൃദയത്തിന്റെ ഇമോജി കൊണ്ടാണ് ജയറാമിന്റെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക