10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കാസര്‍കോട് പോക്സോ കോടതി.
കുമ്പള കോയിപ്പാടി മുഹമ്മദ് റിയാസ് എന്ന റിയാസിനെ (31)യാണ് കാസര്‍കോട് പോക്സോ കോടതി ജഡ്ജ് ആര്.എല്‍ ബൈജു ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2015 ഓഗസ്റ്റ് മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാജപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രതി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വന്നിരുന്ന മദ്രസയിലെ സ്വന്തം മുറിയില്‍ വെച്ചാണ് 10 വയസ്സുള്ള ആണ്‍കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി,
കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ രാജപുരം എസ് ഐ ആയിരുന്ന രാജീവന് വലിയ വളപ്പില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക