മുംബൈ : ഒന്നരക്കിലോയോളം മയക്കുമരുന്നുമായി സ്ത്രീ അറസ്റ്റിൽ. മുബൈയിലെ ഡോങ്ക്രിയിലാണ് സംഭവം. മുബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഫ്ലാറ്റിൽ റെയ്ഡ് നടന്നത്. തുടർന്ന് ഒന്നരക്കിലോയോളം മയക്കുമരുന്നും ഒൻപത് ലക്ഷത്തോളം രൂപയും ഫ്ലാറ്റിൽ നിന്നും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
ഫ്ലാറ്റിൽ ഇവരുടെ ഒപ്പം താമസിച്ചിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മുംബൈ മയക്കുമരുന്ന് കേസുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ആന്റി നാർക്കോട്ടിക്സ് സെൽ ഡിസിപി ദത്ത നലവഡെ അറിയിച്ചു. ഒളിവിൽ പോയ ആൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക