ഡൽഹി; കോവിഡിന് പ്രതിരോധ കുത്തിവയ്പ് ജനുവരിയിൽ തുടങ്ങാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ) സിഇഒ അദാർ പുനാവാല. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെൻക്കയും വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ ഉൽപ്പാദനം സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്.
2021 ഒക്ടോബറോടെ എല്ലാവർക്കും കുത്തിവയ്പ് എടുക്കാനാകും. ഒക്ടോബറോടെ രാജ്യത്ത് സാധാരണനില തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പുനാവാല പറഞ്ഞു.
അടിയന്തരസാഹചര്യങ്ങളിൽ വാക്സിൻ ഉപയോഗിക്കാൻ അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ ജനുവരിയോടെ പ്രതിരോധയജ്ഞം തുടങ്ങാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക