വളർത്തു നായയുടെ ആക്രമണത്തിൽ 14 കാരന് ദാരുണാന്ത്യം. യു എസിലെ മിനിസോട്ടയിലാണ് സംഭവം. അമർ ടൗൺഷിപ്പിലുള്ള ഡിയോൻ ബുഷ് എന്ന വിദ്യാർത്ഥിയാണ് വീട്ടിൽ വളർത്തുന്ന ജർമ്മൻ ഷെപ്പേർഡിന്റെ ആക്രമണത്തിൽ മരിച്ചത്.
ശരീരം മുഴുവൻ പരിക്കുകളോടെ അബോധാവസ്ഥയിൽ കിടന്നിരുന്ന ഡിയോണിനെ പിതാവാണ് ആദ്യം കാണുന്നത്. ഉടൻ തന്നെ ഡിയോണിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ട് ഡിസൈൻ ചെയ്ത കിടിലൻ പാന്റ്: വൈറലായി ചിത്രങ്ങൾ
പോളണ്ടിൽ നിന്നും ആറു മാസങ്ങൾക്ക് മുൻപാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തു നായയെ ഡിയോണിന്റെ വീട്ടിൽ കൊണ്ടു വന്നത്. പലപ്പോഴും നായ അക്രമാസക്തനായിരുന്നുവെന്നാണ് ഡിയോണിന്റെ വീട്ടുകാർ പറയുന്നത്. ഡിയോണിനെ നായ ആക്രമിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് നായയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക