തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും കണ്ണൂരില്‍ യു.ഡി.എഫിന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.പിയുമായ കെ.സുധാകരന്. സി.പി.എം കണ്ണൂരില്‍ വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചെയ്തു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും എസ്.ഡി.പി.ഐയുമായി സി.പി.എം പരസ്യധാരണയിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു.
സര്‍ക്കാരിനെതിരെയുളള വിരുദ്ധ വികാരം മുതലാക്കാന്‍ കഴിഞ്ഞില്ലെന്നും കെ. സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക