തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായുള്ള മാർഗനിർദേശം പുറത്തിറക്കി. തിങ്കളാഴ്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് പുറത്തു വിട്ട വിവരം.
അവഞ്ചേഴ്സ് സംവിധായകരുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ധനുഷ്…!
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. ഏതെങ്കിലും അംഗം കോവിഡ് പോസീറ്റീവായാലോ നിരീക്ഷണത്തിൽ പോകുകയോ ചെയ്താൽ അക്കാര്യം ബന്ധപ്പെട്ട വരണാധികാരിയെ അറിയിക്കണം. ഇത്തരം അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്ക്കെത്തണം. മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ഇവർക്ക് അവസരം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക