പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ ‘ജയ്ശ്രീറാം’ പോസ്റ്ററുകൾ ഉയർത്തിയ ബിജെപി നടപടിയിൽ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ ദേശീയ പതാക ഉയർത്തിയ നടപടിയെ അനോമോദിച്ച് സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. ദേശീയ പതാക ഉയർത്തുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ചിത്രം പങ്കുവച്ചുകൊണ്ട് ‘ഇതാണ് നിലപാട്’ എന്ന തലക്കെട്ടോടെയാണ് ഫിറോസ് കുന്നംപറമ്പില്‍ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവച്ചത്.
https://www.facebook.com/photo.php?fbid=226153632302615&set=a.194067928844519&type=3
നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ‘ജയ്ശ്രീറാം’ ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയർത്തുകയായിരുന്നു. അതേസമയം, ‘ജയ്ശ്രീറാം’ ബാനർ നടപടിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക