പുതിയൊരു നിർമ്മാണ പ്രവർത്തനത്തിലേക്ക് കൂടി ചുവടുവയ്ക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഇത്തവണ അത് മൃഗശാലയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ഗ്രൂപ്പ് എന്നാണ് വിവരങ്ങൾ. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാല നടത്തുന്നത്.
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ; മഞ്ജു വാര്യർ
ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുങ്ങുകയെന്നാണ് സൂചന. ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യു ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം എന്നാകും പദ്ധതിയുടെ പേര്. കോവിഡ് മഹാമാരി കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുമെന്നുമാണ് വിവരം.
‘ഈ മുത്തിനെ എനിക്കു വിട്ടു തന്നതിന് നന്ദി’, ഒതളങ്ങ തുരുത്തിലെ ‘നത്തി’നെ സിനിമയിലെടുത്ത് ജൂഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക