മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയുടെ വേർപാടിൽ വേദന പങ്കുവെച്ച് നടി നവ്യ നായർ. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം താങ്ങാനാവുന്നില്ല എന്നുമാണ് നവ്യ കുറിക്കുന്നത്. സുഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും- നവ്യ കുറിച്ചു.
ഇന്നാണ് മലയാളത്തിന്റെ പ്രിയ കവിയത്രി വിടപറഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക