അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. 15ാം വയസ്സില്‍ തുടങ്ങിയ പ്രണയം 21 ആയപ്പോഴാണ് പൂവണിഞ്ഞത് എന്നാണ് എലീന ഒരു ഷോയില്‍ പങ്കെടുക്കവെ പറഞ്ഞത്. കോഴിക്കോട് സ്വദേശി ആയ രോഹിത് പി നായര്‍ ആണ് എലീനയുടെ വരന്.
”ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്” എന്നാണ് എലീന വ്യക്തമാക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിനെതിരെ വിമര്‍ശനങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
”ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോള്‍ അവന് വേറെ ഒന്നിന്റെ കൂടെ പോകും…” എന്ന കമന്റാണ് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. നിരവധി അഭിപ്രായങ്ങള്‍ എത്തിയതോടെ വിമര്‍ശനങ്ങള്‍ക്കുള്ള വായടപ്പിക്കുന്ന മറുപടിയുമായി എലീനയും രംഗത്തെത്തി.
”എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സര്, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാന്‍ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകള്‍ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് എലീന പടിക്കല്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക