ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ പോലെ താരത്തിന്റെ വളര്‍ത്തു മൃഗങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെടാറുണ്ട്.
പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. പ്രിയപ്പെട്ട വളര്‍ത്തു നായയായ പാണ്ടയെ കെട്ടിപിടിക്കുന്ന ഫോട്ടോക്കൊപ്പം ‘മിസ് യു പാണ്ട ദി പങ്ക്’ എന്ന് കുറിച്ച് വിരഹം പങ്കുവച്ചിരിക്കുകയാണ്.
മറ്റൊരു വളര്‍ത്തു നായയായ ഡയാനയേയും ഫോട്ടോയില്‍ കാണാം. ലണ്ടനിലാണ് താരം. .
https://www.instagram.com/p/CJJTW8XBHua/?utm_source=ig_embed
എട്ട് ലക്ഷത്തിലധികം പേര് പോസ്റ്റ് ലൈക്ക് ചെയ്തു.ഭര്‍ത്താവ് നിക്ക് ജോനാസ്, മോനാ സിംഗ്, അനില്‍ കപൂര്‍, സോണാലി ബെന്ദ്രെ, വിദ്യാ ബാലന്, ഫര്ഹാന് അക്തര്‍, പുല്‍ക്കിത് സാമ്രാട്ട്, മന്ദിര ബേദി, ഹിന ഖാന്, സോഫി ചൗധരി, അനുഷാ ദണ്ഡേക്കര്‍ തുടങ്ങി നിരവധി പേര് പോസ്റ്റിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക