കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവും ഇഡി കണ്ടുകെട്ടിയതായി റിപ്പോർട്ട്. കൂടാതെ ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി പറയുന്നു. ഇത് സ്വപ്ന വഴി വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായി ലഭിച്ച പണമാണ്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി കണ്ടുകെട്ടിയത് ശിവശങ്കറിനെിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ്. പൂവാര്‍ സഹകരണബാങ്ക്, കരമന ആക്സിസ് ബാങ്ക്, മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ ഇഡി ശിവശങ്കറിന്റെ കുറ്റ പത്രത്തിലും സൂചിപ്പിക്കും. കൂടാതെ സ്വര്‍ണ്ണകടത്തിലെ ഗൂഡാലോചനയില്‍ അടക്കം ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളും കുറ്റ പത്രത്തില്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക