തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന്. തൃശൂരിലാണ് ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന് കിട്ടിയത്. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ് എന്നിവരുൾപ്പെടെയുള്ള ഒൻപത് പേർക്കാണ് സസ്പെൻഷൻ നൽകിയത്.
മുക്തിയില്ല! 10 വര്‍ഷം കൂടി കൊറോണ വൈറസ് തുടരും’ ബയോഎന്‍ടെക് സിഇഒയുടെ മുന്നറിയിപ്പ്
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവർ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതാണ് ആരോപണം. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി ആറ് വർഷത്തേക്കാണ് സസ്പെന്റ് ചെയ്തത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് മത്സരിച്ച ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്നു ലളിതംബിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക