ശരീര പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് . പ്രോട്ടീനും വൈറ്റമിനും കാല്‍സ്യവും ഇരുമ്പും മഗ്നീഷ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂട്ടാൻ, ദഹനം എളുപ്പമാക്കാന്‍, കരൾ സംരക്ഷണം എന്നിവയ്ക്കും മഞ്ഞൾ നല്ലതാണ്.
1. പ്രതിരോധ ശേഷി കൂട്ടാന്‍- മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥം പ്രതിരോധ ശേഷി കൂട്ടാന്‍ നല്ലതാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.
2. ദഹനം എളുപ്പമാക്കാന്‍ – നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിലിന് നാല് കപ്പ് തിളപ്പിച്ച വെള്ളത്തില്‍, മഞ്ഞള്‍ മിക്സ് ചെയ്ത് കുടിച്ചാല്‍ മതിയാകും.
3. കരള്‍ സംരക്ഷിക്കും – രക്തം ശുചീകരിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ സഹായിക്കുന്നു.
4. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായം – തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്. മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
5. പ്രമേഹം -ഇന്‍സുലിന്റെയും ഗ്ലുക്കോസിന്റെയും അളവു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും.
6. കാന്‍സര്‍ സാധ്യത കുറയ്ക്കും -പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നും ശാസ്ത്രം പറയുന്നു.
7. മുറിവുകള്‍ ഉണങ്ങാന്‍ – പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. എത്രവലിയ മുറിവാണെങ്കിലും മുറിവിന് പരിഹാരമാണ് മഞ്ഞള്‍. പലപ്പോഴും മുറിവ് പറ്റിയാല്‍ എത്ര വലിയ മുറിവാണെങ്കിലും അതിന് മഞ്ഞള്‍ ഉപയോഗിച്ചാല്‍ പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക