ശരണം വിളികളോടെ തങ്കയങ്കി ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശേഷം തങ്കയങ്കി ചാർത്തി അയ്യപ്പനുള്ള മഹാ ദീപാരാധന നടന്നു. 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി. 22 ചൊവ്വാഴ്ചയാണ് ആറന്മുളയില് നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ സ്വീകരിച്ചത്.
എന്തുകൊണ്ട് മഞ്ഞൾ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണം?
ഇന്ന് 11.40 നും 12.20 നും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡലകാലത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക. ഇന്നലെ തങ്കയങ്കി ചാർത്തിയുള്ള മഹാ ദീപാരാധന തൊഴുകുവാനായി നൂറുകണക്കിന് തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ദീപാരാധനയും ഇന്ന് നടക്കാനിരിക്കുന്ന പൂജയും.
മലയാള സിനിമകൾ ഇനി പ്രത്യേക ഒടിടി പ്ലാറ്റ്ഫോമിലൂടെ ; ‘പ്രൈം റീല്‍സ്’ അടുത്ത വർഷം എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക