സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്ത ചിത്രമായിരുന്നു വിജയ് സേതുപതിയും ആര്.മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘വിക്രം വേദ’. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ഈ തമിഴ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത മുൻപേ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്കെത്തുമ്പോൾ വിക്രം , വേദ എന്നീ കഥാപാത്രങ്ങളായി ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും എത്തുമെന്നാണ് വിവരം.
അടുത്ത വർഷത്തെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു!
അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പൊലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനുമെത്തും. മുൻപ് വന്ന റിപ്പോർട്ടിൽ ഹൃത്വിക്കിന് പകരം ആമീര്‍ ഖാനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഗായത്രി-പുഷ്കര്‍ കൂട്ടുകെട്ട് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. 2017 ല്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച് തമിഴ് നിയോ – നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് വിക്രം വേദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക