സൗന്ദര്യം സംരക്ഷിക്കണത്തിന് ഏത്ര സമയം വേണമെങ്കിലും കളയുന്നവരാണ് പലരും. കാശും അതുപോലെ തന്നെ. എന്നാൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം നടത്തിയാലോ. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും.
1. പാലും പാൽപ്പാടയും- ചീത്തയായ പാൽ ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഉപയോഗിക്കാം. ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാം. ചർമകാന്തി വർധിക്കാൻ മികച്ചതാണിത്. വരണ്ട ചർമമാണെങ്കിൽ പാൽപ്പാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടാം.
2. തക്കാളി- ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസർ ആണ് തക്കാളി. ചർമത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതാക്കാനും നല്ലതാണ്. ഇതിനായി തക്കാളി മിക്സിയിലടിച്ച് പൾപ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10–15 മിനിറ്റിന് ശേഷം കഴുകാം.
3. കഞ്ഞിവെള്ളം- കുടിക്കാൻ മാത്രമല്ല കുളിക്കാനും കഞ്ഞി വെള്ളം നല്ലതാണ് . തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചർമത്തിൽ അമിതമായുള്ള സെബം നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും ലഭിക്കാനും ഇത് സഹായിക്കും.
4. പഴുപഴുത്ത നേന്ത്രപ്പഴം- വാഴപ്പഴം മുഖത്തു പുരട്ടാൻ നല്ലതാണ്. മിക്സിയിൽ അടിച്ചെടുത്ത് അൽപം തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കും
5. തൈര് മിക്സിയിൽ അടിച്ചെടുത്ത് തൈര് ശരീരത്തിൽ പുരട്ടുന്നത് നല്ലതാണ്. അൽപമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം. കരുവാളിപ്പ് മാറ്റി ചർമകാന്തി തിരിച്ചുപിടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക