കാമുകിക്ക് വളരെ സർപ്രൈസ് ആയി വിചിത്രമായ ഒരു ക്രിസ്മസ് സമ്മാനം കൊടുക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു കാമുകൻ സമ്മാനിച്ചത് ഡി.എൻ.എ. ടെസ്റ്റ് നടത്താനായുള്ള കിറ്റ്. എന്നാൽ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് പിന്നീട് അരങ്ങേറിയത്.
സംഭവത്തെ തുടർന്ന് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയ കാമുകൻ ഒടുവിൽ സോഷ്യൽ മീഡിയയിൽ ഉപദേശം തേടി പോസ്റ്റ് ഇട്ടപ്പോഴാണ് മറ്റുള്ളവരും കാര്യം അറിയുന്നത് .
പേര് വെളിപ്പെടുത്താത്ത യുവാവ് പോസ്റ്റ് ചെയ്തതനുസരിച്ച്, 30 വർഷം അറിയാതെ പോയ ഒരു രഹസ്യമാണ് തന്റെ കാമുകി നേരിടേണ്ടി വന്നത്. അതിന് താൻ കാരണക്കാരൻ ആകേണ്ടി വന്നല്ലോ എന്ന കുറ്റബോധമാണ് അയാൾക്ക്. ഫലം പുറത്തു വന്നതോടെയാണ് കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞത് .
ടെസ്റ്റ് ഫലത്തിൽ തനിക്കൊരു അർദ്ധ-സഹോദരി കുടുംബത്തിനുള്ളിൽ തന്നെ ഉണ്ട് എന്ന് വെളിവായി. അകന്ന ബന്ധത്തിലുള്ള ആളാരെന്നു കൃത്യമായും മനസ്സിലായില്ലെങ്കിലും അതാരുടെ മകൾ എന്ന കാര്യം കണ്ടെത്തി. ശേഷം ഇത് അമ്മയോട് ഫോണിലൂടെ ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു പ്രതികരണം. പക്ഷെ അവിടം കൊണ്ട് അവസാനിച്ചില്ല .
യുവതിയുടെ ഫോൺ സ്പീക്കറിലായിരുന്നു. ആ അർദ്ധ-സഹോദരിയുടെ അച്ഛൻ ആരെന്നുള്ള കാര്യം യുവതി അമ്മയോട് പറഞ്ഞു. ജോൺ എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും. ഫോണിന്റെ അങ്ങേ തലയ്ക്കൽ നിശ്ശബ്ദതയായിരുന്നു മറുപടി. ഡി.എൻ.എ. ടെസ്റ്റിന്റെ ഫലം വന്നതിനു ശേഷമാണ് താൻ ഇക്കാര്യം അറിയാൻ ആഗ്രഹിക്കുന്നതെന്നായി യുവതി.
‘നീ അച്ഛനോട് എന്തെങ്കിലും പറഞ്ഞോ’ എന്നായി അമ്മയുടെ അടുത്ത ചോദ്യം. ഇല്ല എന്ന് മകൾ മറുപടി പറഞ്ഞതോടെ അവർ അക്കാര്യം പുറത്തു വിട്ടു. ഒരു ജീവിതകാലം മുഴുവൻ രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ച വിവരം അതോടുകൂടി മകൾ അറിഞ്ഞു .
വർഷങ്ങൾക്ക് മുൻപ് ഒരു വാരാന്ത്യത്തിൽ ഭാര്യയും ഭർത്താവും അൽപ്പം അകന്നു നിന്നു. ഇതേസമയം ഭാര്യ അവരുടെ മുൻകാല കാമുകന് ജോണുമായി സംസർഗ്ഗത്തിലായി. ഏതാനും ദിവസങ്ങൾക്കു ശേഷം അവർ തിരികെ ഭർത്താവിനൊപ്പം പോയി. അധികം വൈകാതെ അവർ ഗർഭിണിയായി .
കുഞ്ഞിന്റെ പിതാവ് തന്റെ ഭർത്താവല്ല, കാമുകനാണെന്ന കാര്യം അവർക്കറിയാമായിരുന്നു. പക്ഷെ അക്കാര്യം പുറത്ത് പറഞ്ഞില്ല. ഈ രഹസ്യം അറിഞ്ഞ ശേഷം മകൾ ആകെ മനോവിഷമത്തിലായി. താൻ കാരണം തന്റെ കാമുകി ദുഃഖിതയാവേണ്ടി വന്നല്ലോ എന്ന വിഷമമാണ് കാമുകന്. കഴിയുന്ന പോലെ അവളെ പിന്തുണയ്ക്കൂ എന്നാണ് അയാൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച ഉപദേശം .
പ്രതികരിക്കാൻ ഇവിടെ എഴുതുക