തൃശൂര്‍: സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് വലിയ പിന്തുണയെന്ന് മുഖ്യമന്ത്രി. കേരള പര്യടനത്തിന്റെ ഭാഗമായി 11 ജില്ലകളില്‍ നടത്തിയ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത് ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എല്‍ഡിഎഫുമായി അകന്നുനിന്നവരടക്കം ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമായതും സന്തോഷകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സൃഷ്ടിക്കായി തെരഞ്ഞെടുപ്പിന് മുമ്ബായി ജനങ്ങളില്‍നിന്ന് അവരുടെ കാഴ്ചപാടുകളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനാണ് പ്രമുഖ വ്യക്തികളുമായി ജില്ലാ തലത്തില്‍ സംവാദം നടത്തുന്നത്.
ഇതുവഴി പ്രാദേശികമായ നിര്‍ദ്ദേശങ്ങളും ലഭിക്കും. ആ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം സര്‍ക്കാരിന് പകരുന്നത്. വിവിധ വിഭാഗങ്ങളുടെ കാഴ്ചപാട് വികസന കുതിപ്പിന് ദിശയേകാന്‍ ആവശ്യമാണ്. മുമ്ബും ഇത്തരം പര്യടനങ്ങളും ജാഥകളും നടത്തിയിട്ടുണ്ട്. കൂടാതെ അവയില്‍നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 11 ജില്ലകളിലും നടന്നത് ഊര്‍ജസ്വലമായ ചര്‍ച്ചകളാണ്.വ്യവസായം, ആരോഗ്യം , വിദ്യാഭ്യാസം , കൃഷി, വാണിജ്യം, സാഹിത്യം, ടൂറിസം, സ്ത്രീപക്ഷ വികസനം, മാധ്യമം, കായികം, ഐടി തുടങ്ങിയ മേഖലകളെ സംബന്ധിച്ച് വിശദമായ നടച്ചകള് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക