ഡൽഹി : 26 കാരിയായ എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷി മൊഴി നൽകി പിതാവ് . പൂനെയിലെ വക്കാദ് പ്രദേശത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 28 കാരനാണ് യുവതിയെ പീഡിപ്പിച്ചത് . ദിവസങ്ങൾക്ക് മുൻപ് യുവതിയുമായി റസ്റ്റോറന്റിലെത്തിയ യുവാവ് തനിക്കൊപ്പം മദ്യപിക്കാൻ യുവതിയോട് ആവശ്യപ്പെട്ടു . വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു .
തുടർന്ന് യുവാവിനെതിരെ വക്കാദ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി . അന്വേഷിക്കാനെത്തിയ പോലീസുകാരോട് മകന്റെ മുറിയിൽ നിന്ന് നിലവിളി കേട്ടതായി യുവാവിന്റെ പിതാവ് തന്നെ അറിയിച്ചു.
ഐപിസി 376, 376 ബി എം, 325, 328, 504 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക