ഇന്ത്യയില്‍ മിഡ് സെെസ് എസ്യൂവി വിപ്ലവം കൊണ്ടുവന്ന കോംപസിന്റെ പുതിയ പതിപ്പ് 2021 ജനുവരി എഴിന് ജീപ്പ് പുറത്തിറങ്ങും. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ചെെനയില്‍ നടന്ന ഗ്വാങ്ഷോ ഓട്ടോഎക്സ്പോയിലാണ് ജീപ്പ് ആദ്യമായി ഫേസ്ലിഫ്റ്റ് കോംപസിനെ അവതരിപ്പിച്ചത്. പുതിയ കടും പച്ച നിറത്തിനൊപ്പം കൂടുതല്‍ ഫീച്ചറുകളും കോംപസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖം മിനുക്കിയ കോംപസിന്റെ ഹെഡ്ലെെറ്റ് മുമ്പത്തേക്കാള്‍ മെലിഞ്ഞതാണ്. എല്ലാ വേരിയന്റിലും എല്‍ഇഡി ഹെഡ്ലാമ്പ് കമ്പനി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ലേട്ടുകളുള്ള ജീപ്പിന്റെ ഫാമിലി ഗ്രില്ലില്‍ ക്രോമിന്റെ അളവ്വ വര്‍ദ്ധിച്ചിട്ടുണ്ട്.
ഹണികോമ്പ് ഇന്സര്ട്ടുള്ള ഗ്രില്ലില്‍ സില്‍വര്‍ ഇന്‍സര്‍ട്ടുകള്‍ കമ്പനി നല്കി. പുതിയ ബ്ലാക്ക് ഇന്സര്ട്ടോട് കൂടി മുന്‍ ബംബര്‍ റിഡിസെെന് ചെയ്തു . ഫോഗ് ലാമ്പ് ഹൗസിങ്ങിലും മാറ്റം വന്നിട്ടുണ്ട്. കോംപസിന്റെ ബ്രേക്ക് ലെെറ്റ് എല്‍ഇഡി ആക്കി.
ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധസസ്യങ്ങളെ പരിചയപ്പെടാം
പുതിയ ജീപ്പ് കോംപസിന് പഴയ വാഹനത്തേക്കാള്‍ പ്രീമിയം ഫീച്ചറുകള്‍ കമ്പനി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പില്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ട് ഓട്ടോ എന്നിവയോട് കൂടിയ പുതിയ 10 ഇഞ്ച് ഫ്ലോട്ടിംഗ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഫുള്‍ ഡിജിറ്റള്‍ ഡ്രെെവര്‍ കോക്പിറ്റ്, 360 ഡിഗ്രീ ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് എന്നീ മോഡലുകളില്‍ തന്നെയായിരിക്കും കോംപസ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക