സര്‍പ്രെെസ് സമ്മാനങ്ങളുമായി സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നയാളാണ് സംഗീത സംവിധായകന് ഗോപി സുന്ദര്‍. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒരു കിടിലന്‍ ക്രിസ്മസ് സമ്മാനം നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന് എം ജയചന്ദ്രന്.
ഒരു വിദേശ വനിത ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് ഗോപി സുന്ദറിന് സമ്മാനമായി എം ജയചന്ദ്രന് നല്‍കിയത്.
തനിക്ക് കിട്ടിയ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമാണിതെന്നാണ് ഗോപി സുന്ദര്‍ മറുപടി പറഞ്ഞത്. തന്റെ ക്രിസ്മസ് സ്പെഷ്യലാക്കിയതിന് ജയചന്ദ്രനോട് നന്ദി പറഞ്ഞും കൊണ്ടാണ് ഗോപി സുന്ദര്‍ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഇന്ത്യയില്‍ മിഡ് സെെസ് എസ്യൂവി വിപ്ലവം കൊണ്ടുവന്ന കോംപസിന്റെ പുതിയ പതിപ്പ് 2021 ജനുവരി എഴിന് പുറത്തിറങ്ങും
ക്രിസ്മസ് ആഘോഷിക്കാനായി കോവളത്തെ താജ് ഗ്രീന്‍ കോവിലെ റസ്റ്റോറന്റിലെത്തിയപ്പോഴാണ് മേരി എന്ന വിദേശ വനിത ഈ ഗാനം ആലപിക്കുന്നത് ജയചന്ദ്രന് കേള്‍ക്കുന്നത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഗോപി സുന്ദറിന് അയച്ചു കൊടുക്കുകയായിരുന്നു.
” മേരി ഓലഞ്ഞാലി കുരുവി പാടിയപ്പോള്‍ നിന്നെക്കുറിച്ച് വല്ലാത്ത അഭിമാനം തോന്നി. കോവളത്തെ താജ് ഗ്രീന്‍ കോവില്‍ ക്രിസ്മസ് ലഞ്ചിന് വന്നപ്പോഴാണ് അവര്‍ ഇവിടെയിരുന്ന് മനോഹരമായ ഗാനം ആലപിക്കുകയാണ്. ഒരു പ്രാവശ്യം പാടുകയാണെങ്കില്‍ ചിത്രത്തിന്റെ സംഗീത സംവിധായകന് ഗോപി സുന്ദറിന് ഗാനം അയച്ചുകൊടുക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ ഞാന്‍ പാട്ട് ഫോണില്‍ പകര്‍ത്തി. രോമാഞ്ചം വന്നു.” ഇങ്ങനെ കുറിച്ചു കൊണ്ടാണ് വിഡിയോ ജയചന്ദ്രന് ഗോപി സുന്ദറിന് അയച്ചു കൊടുത്തത്.
https://www.facebook.com/Official.GopiSundar/posts/3078493352251174
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ 1983 ലെ ‘ഓലഞ്ഞാലി കുരുവി’ എന്ന ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഗോപി സുന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക