തിരുവനന്തപുരം : തങ്ങളുടെ കുടുംബത്തിനെതിരെ നീങ്ങാൻ പരാതിക്കാരി വസന്തക്ക് സഹായം നൽകിയത് കോൺഗ്രസാണെന്ന് ആരോപിച്ച് രാജന്റെ മകൻ രഞ്ജിത്ത് .
വസന്ത കോൺഗ്രസിന്റെ സഹായത്തോടെയാണ് എല്ലാം നടത്തിയതെന്ന് രഞ്ജിത്ത് പറയുന്നു. പോലീസ് സ്റ്റേഷനിലെത്തിയാൽ വസന്തയ്ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട് .
‘ഓലഞ്ഞാലി കുരുവി’ പാടി വിദേശ വനിത, ഗോപി സുന്ദറിനെ ഞെട്ടിച്ച എം ജയചന്ദ്രന്റെ സമ്മാനം; വിഡിയോ
താനും പിതാവും സ്റ്റേഷനിലെത്തിയപ്പോൾ വസന്തക്ക് കസേരയിട്ട് നൽകിയെന്നും തന്നേയും പിതാവിനേയും പോലീസ് നിർത്തുകയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. വസന്തയ്ക്ക് എല്ലാ സഹായവും നൽകിയിരുന്നത് കോൺഗ്രസാണെന്നും രഞ്ജിത്ത് ആരോപിച്ചു.
നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ ജനരോഷം ശക്തമാകുമ്പോൾ രാജനെതിരെ കേസ് നൽകിയ അയൽ വാസി വസന്തയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു പോലീസ് .
വസന്തയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പോലീസ് ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തിയാണ് നടപടിയെന്നും വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക