ഇന്ത്യയും ഖത്തറും തമ്മിലുണ്ടായിരുന്ന എയര്‍ ബബിള്‍ കരാര്‍ കാലാവധി അടുത്ത വര്‍ഷം ജനുവരി 31 വരെ നീട്ടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് എയര്‍ ബബിള്‍ ധാരണ ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടയിലും വിസയുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായാണ് ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണയുണ്ടാക്കിയത്. കരാറനുസരിച്ച് തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്കും ഖത്തറിലേക്ക് തിരിച്ചെത്താന്‍ അനുമതി നൽകും.
‘കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരുന്ന കരാറാണ് അടുത്ത വര്‍ഷം ജനുവരി 31 വരെ നീട്ടിയിരിക്കുന്നത്. ജനുവരി 31 നുള്ളില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി എന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിലവിലെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളെല്ലാം അതേപടി തുടരും.
ചുവടുവെച്ച് മോഹൻലാലും സുചിത്രയും; വൈറലായി താരദമ്പതികളുടെ തകർപ്പൻ നൃത്തം- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക