നിയമസഭാ തെഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്. നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ചേർക്കുന്നതിനായി ഇതുവരെ 5,38,309 അപേക്ഷകളാണ് ലഭിച്ചത്. ഇന്ന് കൂടി ലഭിക്കുന്ന അപേക്ഷകൾ മുൻനിർത്തി ജനുവരി 20ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
‘കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡിസംബര്‍ 31ന് ശേഷം അപേക്ഷിക്കുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതിയതിക്ക് 10 ദിവസം മുന്‍പ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. www.voterportal.eci.gov.in എന്ന പോർട്ടൽ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് www.ceo.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം. 2021 ജനുവരി ഒന്നിനോ അതിനുമുന്‍പോ 18 വയസു തികയുന്ന എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. കരട് വോട്ടര്‍പട്ടിക പ്രകാരം 2,63,08,087 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
ചാർലിയും ടെസ്സയുമായി മാധവനും ശ്രദ്ധയും; ചാർലിയുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്ലര് പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക