മലപ്പുറം : മലപ്പുറം പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ അപകട നില തരണം ചെയ്തു. വീട്ടിലെ കിടപ്പ് മുറിയില്‍ ആയിരുന്നു തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.
തലകീഴായി നിന്ന് ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച് ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്
കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
സംഭവത്തില്‍ രണ്ട് ദിവസത്തിനകം തേഞ്ഞിപ്പാലം പൊലീസ് മൊഴിയെടുക്കും. വിജിത്തിന്റെ വീട്ടുകാരില്‍ നിന്നും പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ അധികാരമേറ്റ ശേഷം വിജിത്ത് ആരോടും അധികം സാസാരിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക