കണ്ണൂർ :പൊതു വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് നവംബര്‍ 2016 വരെയുള്ള സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതി യോഗ്യരായവരില്‍ സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിന് സമര്‍പ്പിച്ച വിവരങ്ങളിലെ ന്യൂനതകള്‍ കാരണം ഇതുവരെ സ്കോളര്‍ഷിപ്പ് ലഭിക്കാത്ത കുട്ടികളില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. സ്കൂളിലെ പ്രധാന അധ്യാപകന് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയ്യതി ജനുവരി 15. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ www.education.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ഫോണ്‍ 9496304015, 8330818477, 0471 2328438, 2580583.
പ്രതികരിക്കാൻ ഇവിടെ എഴുതുക