സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ അറിയിച്ചു. കൂടാതെ ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ സംഘം അറിയിച്ചു.
ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കുക, സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ്. ഇതിനുള്ള അനുമതി എൻഐഎ ആസ്ഥാനത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ, ശബ്ദസാമ്പിൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പ്രതികൾക്കെതിരെ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക