തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള യാത്ര നടത്തും. ഫെബ്രുവരിയിൽ യാത്ര നടത്താനാണ് ആലോചിക്കുന്നതെന്നു ബിജെപി നേതൃത്വം അറിയിച്ചു. യാത്ര സംഘടിപ്പിക്കുന്നത് സർക്കാരിന്റെ അഴിമതിയും സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ്.
കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു
കൂടാതെ സമുദായ നേതാക്കളുമായും പ്രമുഖരുമായും യാത്രയ്ക്കിടെ നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഒപ്പം പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. ഇന്നും നാളെയും ജില്ലാ നേതൃത്വങ്ങൾ യാത്ര സംബന്ധിച്ച ചർച്ച നടത്തും. യാത്ര കടന്നുപോകേണ്ട സ്ഥലങ്ങളും തയാറെടുപ്പുകളും യോഗത്തിൽ ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക